/sathyam/media/media_files/2026/01/10/cannabis-raid-tvm-2026-01-10-18-36-24.jpg)
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയിൽ 44.5 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു.
വിഴിഞ്ഞം, പരുത്തിക്കുഴി എന്നിവിടങ്ങളിൽ നടന്ന പരിശോധനകളിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ഡാൻസാഫ് (City DANSAF) സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് വിഴിഞ്ഞത്ത് വെച്ച് നാലര കിലോ കഞ്ചാവ് പിടികൂടിയത്.
സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ മുജീബ്, ഭീമാപള്ളി സ്വദേശിയായ ബിജു എന്നിവരെ പോലീസ് പിടികൂടി. തമിഴ്‌നാട്ടിൽ നിന്നാണ് ഈ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് അറിയിച്ചു.
വിഴിഞ്ഞത്തെ പരിശോധനയ്ക്ക് തൊട്ടുപിന്നാലെയാണ് പരുത്തിക്കുഴിയിൽ നിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടിയത്. ഇവിടെ നിന്നും 40 കിലോ കഞ്ചാവുമായി രണ്ട് തിരുവനന്തപുരം സ്വദേശികൾ പിടിയിലായി. പ്രത്യുഷ്, അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായവർ. 20 കവറുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്.
സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തിക് കഞ്ചാവ് പിടിച്ചെടുത്ത സ്ഥലം സന്ദർശിച്ചു. വരും ദിവസങ്ങളിൽ നഗരത്തിൽ കൂടുതൽ കർശനമായ പരിശോധനകൾ നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us