പാ​ല​ക്കാട് ബി​ജെ​പി നേ​താ​വ് ബ​ന്ധു​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത് കു​ടും​ബ പ്ര​ശ്ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വ​ഴ​ക്കി​നൊ​ടു​വി​ൽ. പ്രതി ക​സ്റ്റ​ഡി​യി​ൽ

New Update
kerala police vehicle1

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ബ​ന്ധു​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി ശ​ര​ത് (35) ആ​ണ് മ​രി​ച്ച​ത്. പൊ​ൽ​പ്പു​ള്ളി 6ാം വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന പ്ര​മോ​ദ് കു​മാ​ർ ആ​ണ് ആ​ക്ര​മി​ച്ച​ത്.

Advertisment

ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ പൊ​ൽ​പ്പു​ള്ളി കെ​വി​എം സ്കൂ​ളി​ന് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. പ്ര​മോ​ദ് കു​മാ​റി​ന്‍റെ ഭാ​ര്യ​യു​ടെ സ​ഹോ​ദ​രി ഭ​ർ​ത്താ​വാ​ണ് കൊ​ല്ല​പ്പെ​ട്ട ശ​ര​ത്. കു​ടും​ബ പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് ഉ​ണ്ടാ​യ വ​ഴ​ക്കി​നൊ​ടു​വി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

വാ​ക്കു​ത​ർ​ക്ക​ത്തി​ന് പി​ന്നാ​ലെ പ്ര​മോ​ദ് കൈ​യി​ലു​ണ്ടാ​യി​രു​ന്ന താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് ശ​ര​ത്തി​ന്‍റെ ക​ഴു​ത്തി​ൽ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. 

ഉ​ട​ൻ​ത​ന്നെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഏ​ഴു​മ​ണി​യോ​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്ര​മോ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Advertisment