കൊല്ലത്ത് സ്കൂ​ളി​ൽ ക​യ​റി എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ക​ട​ന്നു​പി​ടി​ച്ചു, പ്ര​തി പി​ടി​യി​ൽ

New Update
anand

കൊ​ല്ലം: സ്കൂളിൽ കയറി എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കടന്നുപിടിച്ച കേസിൽ യുവാവ് പിടിയിൽ. ഏരൂർ കിറ്റൻകോണം സിന്ധുഭവനിൽ ആനന്ദ് (19) എന്നയാളെയാണ് ഏരൂർ പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

പ്രതി കുറേ ദിവസങ്ങളായി വിദ്യാർത്ഥിനിയെ ശല്യം ചെയ്തുവരികയായിരുന്നു. സംഭവം സ്കൂൾ അധികൃതരെ അറിയിച്ചതിനുശേഷവും ശല്യം തുടരുകയായിരുന്നു.

ഇന്ന് സ്കൂൾ മതിൽ ചാടി കയറിയ പ്രതി കുട്ടിയെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചു. കുട്ടി രക്ഷപ്പെടുകയും തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതിയെ സമീപത്തെ കടയിൽ നിന്ന് പിടികൂടുകയും ചെയ്തു.

പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisment