സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡിലെ വൻ ക്രമക്കേട്: 14 കോടി രൂപ തട്ടിപ്പ് കേസിൽ മുഖ്യപ്രതിയുടെ സുഹൃത്തും കോൺട്രാക്ടറുമായ അനിൽകുമാർ അറസ്റ്റിൽ. തട്ടിയ പണം അക്കൗണ്ടിലൂടെ മാറ്റി ഭൂമി വാങ്ങിയതായി കണ്ടെത്തൽ. പ്രതിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ വിജിലൻസ് നടപടി

New Update
kerala police vehicle1

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ലോ​ട്ട​റി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ ക്ര​മ​ക്കേ​ടി​ൽ മു​ഖ്യ​പ്ര​തി ക്ല​ർ​ക്ക് സം​ഗീ​തി​ന്‍റെ സു​ഹൃ​ത്തും കോ​ൺ​ട്രാ​ക്ട​റു​മാ​യ അ​നി​ൽ​കു​മാ​റും അ​റ​സ്റ്റി​ൽ. ക്ഷേ​മ​നി​ധി പ​ണം വീ​ടു​വ​യ്ക്കാ​നാ​യി കോ​ൺ​ട്രാ​ക്ട​ർ അ​നി​ലി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

Advertisment

ത​ട്ടി​യെ​ടു​ത്ത പ​ണം ഉ​പ​യോ​ഗി​ച്ച് പ്ര​തി ഭൂ​മി വാ​ങ്ങി​കൂ​ട്ടി. പ്ര​തി​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​ൻ വി​ജി​ല​ൻ​സ് ന​ട​പ​ടി തു​ട​ങ്ങി. ലോ​ട്ട​റി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ ഏ​ജ​ൻ​റു​മാ​രും തൊ​ഴി​ലാ​ളി​ക​ളും അ​ട​ച്ച അം​ശാ​ദാ​യ​ത്തി​ൽ നി​ന്നും 14 കോ​ടി രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്.

സ്പെ​ഷ്യ​ൽ ഓ​ഡി​റ്റി​ലാ​ണ് വ​ൻ ക്ര​മ​ക്കേ​ട് പു​റ​ത്തു​വ​ന്ന​ത്. എ​ൽ​ഡി ക്ല​ർ​ക്കാ​യി​രു​ന്ന സം​ഗീ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ത​ട​ക്കം വ്യാ​ജ​രേ​ഖ​ക​ള്‍ ന​ൽ​കി​യാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ക്ര​മ​ക്കേ​ട് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ള്‍ സം​ഗീ​തി​നെ നേ​ര​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

ഇ​ന്ന് കേ​സ​ന്വേ​ഷി​ക്കു​ന്ന വി​ജി​ല​ൻ​സ് സ്പെ​ഷ്യ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ യൂ​ണി​റ്റ്-​ര​ണ്ടി​ലെ ഇ​ൻ​സ്പെ​ക്ട​ർ അ​നൂ​പ് ച​ന്ദ്ര​നാ​ണ് സം​ഗീ​തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Advertisment