ട്രാ​വ​ല​റി​ന് സൈ​ഡ് ന​ല്‍​കി​യി​ല്ല; മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി കാ​ര്‍ യാ​ത്രി​ക​നെ ആ​ക്ര​മി​ച്ച നാ​ലം​ഗ സം​ഘം അ​റ​സ്റ്റി​ല്‍

New Update
kerala police vehicle1

കൊ​ച്ചി: ട്രാ​വ​ല​റി​ന് സൈ​ഡ് ന​ല്‍​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് കാ​ര്‍ യാ​ത്രി​ക​നാ​യ യു​വാ​വി​നെ നാ​ലം​ഗ സം​ഘം ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച് കാ​ര്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു. കോ​ട്ടു​വ​ള്ളി​വീ​ട്ടി​ല്‍ അ​രു​ണ്‍ ജി. ​കാ​ന്ത് (37) ആ​ണ് മ​ർ​ദ്ദ​ന​ത്തി​നി​ര​യാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ഉ​ൾ​പ്പെ​ട്ട നാ​ലു​പേ​രെ അ​രൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Advertisment

ത​ളി​യാ​പ​റ​മ്പ് സ്വ​ദേ​ശി ശ്യാം (26), ​എ​ഴു​പു​ന്ന സ്വ​ദേ​ശി വി​ഷ്ണു (39), കോ​ടം​തു​രു​ത്ത് സ്വ​ദേ​ശി സ​ഞ്ജ​യ് (28), എ​ഴു​പു​ന്ന സ്വ​ദേ​ശി ആ​ന്‍റ​ണി (30) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ര്‍ കാ​ര്‍ ത​ട​ഞ്ഞ് അ​രു​ണി​നെ മ​ര്‍​ദി​ക്കു​ക​യും വീ​ല്‍ സ്പാ​ന​ര്‍ ഉ​പ​യോ​ഗി​ച്ച് തോ​ളെ​ല്ലി​ന് അ​ടി​ക്കു​ക​യും ചെ​യ്തു. കാ​റി​ന്‍റെ ചി​ല്ലു​ക​ളും സം​ഘം ത​ല്ലി​ത്ത​ക​ര്‍​ത്തു.

പ​രി​ക്കേ​റ്റ യു​വാ​വ് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ദേ​ശീ​യ​പാ​ത​യി​ല്‍ എ​ര​മ​ല്ലൂ​ര്‍ മോ​ഹം ആ​ശു​പ​ത്രി​ക്ക് സ​മീ​പം പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​ണ് ആ​ണ് സം​ഭ​വം ന​ട​ന്ന​ത്. തു​റ​വൂ​രി​ല്‍ നി​ന്നും അ​രൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു കാ​ര്‍. എ​ഴു​പു​ന്ന​യി​ലു​ള്ള വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ വാ​ഹ​ന​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി മ​ട​ങ്ങു​ക​യാ​യി​രു​ന്ന ട്രാ​വ​ല​ര്‍.

തു​റ​വൂ​ര്‍ തൈ​ക്കാ​ട്ടു​ശേ​രി റോ​ഡി​ന് സ​മീ​പം ട്രാ​വ​ല​റി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് നാ​ലം​ഗ സം​ഘം പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​ത്. തു​ട​ര്‍​ന്ന് കി​ലോ​മീ​റ്റ​റോ​ളം കാ​റി​നെ പി​ന്തു​ട​ര്‍​ന്ന ട്രാ​വ​ല​ര്‍ ഡ്രൈ​വ​ര്‍ മൂ​ന്നം​ഗ സം​ഘ​ത്തെ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു. ഇ​രു​മ്പ് വ​ടി അ​ട​ക്ക​മു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​ക്കു മു​ന്നി​ല്‍ കാ​ത്തു നി​ന്ന​വ​ര്‍ കാ​ര്‍ ഡ്രൈ​വ​റെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Advertisment