ഭൂമി പോക്കുവരവിനായി 2,000 രൂപ ആവശ്യപ്പെട്ടു; കോട്ടയത്ത് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫി​സ​ർ അ​റ​സ്റ്റി​ൽ

New Update
arre;

കോ​ട്ട​യം: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫി​സ​ർ അ​റ​സ്റ്റി​ൽ. ഇ​ളം​കു​ളം വി​ല്ലേ​ജ് ഓ​ഫി​സ​ർ വി​ഷ്ണു​വി​നെ​യാ​ണ് വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ​യു​ടെ പ്ര​ത്യേ​ക സം​ഘം പി​ടി​കൂ​ടി​യ​ത്.

Advertisment

ഭൂ​മി പോ​ക്കു​വ​ര​വി​നാ​യി 2,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ഭൂ​മി പോ​ക്കു​വ​ര​വി​ന് പ​ണം ആ​വ​ശ്യ​പ്പെ​ട്ട വി​വ​രം അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ പൗ​ഡ​ർ പു​ര​ട്ടി​യ 500 രൂ​പ​യു​ടെ നാ​ല് നോ​ട്ടു​ക​ൾ ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രാ​തി​ക്കാ​ര​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

വി​ല്ലേ​ജ് ഓ​ഫി​സി​ലെ​ത്തി​യ പ​രാ​തി​ക്കാ​ര​ൻ കൈ​ക്കൂ​ലി പ​ണം ഓ​ഫി​സ​ർ​ക്ക് കൈ​മാ​റു​ക​യും അ​ദ്ദേ​ഹം അ​ത് വാ​ങ്ങി പാ​ന്‍റ്സി​ന്‍റെ പോ​ക്ക​റ്റി​ൽ ഇ​ടു​ക​യും ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ ഓ​ഫി​സി​ലെ​ത്തി​യ പ്ര​ത്യേ​ക സം​ഘം രാ​സ​ലാ​യ​നി​യി​ൽ ഓ​ഫി​സ​റി​ന്‍റെ കൈ ​മു​ക്കി​യ​തോ​ടെ നോ​ട്ടി​ലെ പൗ​ഡ​ർ ക​ല​ർ​ന്ന് ലാ​യ​നി​യു​ടെ നി​റം മാ​റി.

ഇ​തോ​ടെ കൈ​ക്കൂ​ലി പ​ണം വാ​ങ്ങി​യെ​ന്ന് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ സ്ക്വാ​ഡ് സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പാ​ന്‍റ്സി​ന്‍റെ പോ​ക്ക​റ്റി​ൽ നി​ന്ന് 500 രൂ​പ​യു​ടെ നാ​ല് നോ​ട്ടു​ക​ൾ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ഷ്ണു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Advertisment