/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കണ്ണൂര്‍: യു​വ​തി​യു​ടെ പ​രാ​തി സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ വ​നി​താ എ​സ്ഐ​യ്ക്കും പോ​ലീ​സു​കാ​ര​നും മ​ർ​ദ​ന​മേ​റ്റു. സം​ഭ​വ​ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്തു. രാ​മ​ന്ത​ളി കു​ന്ന​രു കാ​ര​ന്താ​ട്ടെ ബി​ജു​കു​മാ​റാ​ണ് (43) അ​റ​സ്റ്റി​ലാ​യ​ത്.
ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കാ​ര​ന്താ​ട് പ​ഴ​യ റേ​ഷ​ൻ ഷോ​പ്പി​ന് സ​മീ​പ​ത്തെ യു​വ​തി ത​ന്നെ​യും വി​ദ്യാ​ർ​ഥി​യാ​യ മ​ക​നെ​യും ഭ​ർ​ത്താ​വ് മ​ർ​ദി​ക്കു​ന്ന​താ​യി പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു.
ഇ​തു​പ്ര​കാ​രം വ​നി​താ എ​സ്ഐ​യും സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റും വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പ്ര​തി സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ ആ​ക്ര​മി​ച്ചു. ത​ട​യാ​ൻ ശ്ര​മി​ച്ച വ​നി​താ എ​സ്ഐ​യെ ച​വി​ട്ടു​ക​യും ചെ​യ്തു. ബ​ഹ​ളം കേ​ട്ട് പോ​ലീ​സ് ജീ​പ്പ് ഡ്രൈ​വ​ർ ഓ​ടി​യെ​ത്തു​മ്പോ​ഴേ​ക്കും പ്ര​തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​രെ പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വ​നി​താ എ​സ്ഐ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സി​നെ മ​ർ​ദി​ക്കു​ക​യും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത വ​കു​പ്പു പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us