പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം; കോഴിക്കോട് മ​ധ്യ​വ​യ​സ്‌​ക​ൻ അ​റ​സ്റ്റിൽ

New Update
kerala police vehicle1

കോ​ഴി​ക്കോ​ട്: പ​ഴ​യ ബൈ​ക്ക് കാ​ണി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ മ​ധ്യ​വ​യ​സ്‌​ക​ൻ അ​റ​സ്റ്റിൽ. മ​ല​പ്പു​റം ക​ക്കാ​ട് സ്വ​ദേ​ശി ബ​ദ​രി​യാ ഹൗ​സി​ല്‍ ബ​ഷീ​ര്‍(50) ആ​ണ് പി​ടി​യി​ലാ​യ​ത്. എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​യോ​ടാ​ണ് ഇ​യാ​ള്‍ അ​തി​ക്ര​മം കാ​ണി​ച്ച​ത്.

Advertisment

പ​ഴ​യ ബൈ​ക്ക് കാ​ണി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ ഇ​യാ​ള്‍ കു​ട്ടി​യു​മൊ​ത്ത് സ​മീ​പ​ത്തെ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ എ​ത്തി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ട്യൂ​ഷ​ന്‍ ക്ലാ​സി​ല്‍ വ​ച്ച് കു​ട്ടി വി​വ​രം അ​ധ്യാ​പി​ക​യോ​ട് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. 

തു​ട​ർ​ന്ന് ടീ​ച്ച​ര്‍ ര​ക്ഷി​താ​ക്ക​ളെ ബ​ന്ധ​പ്പെ​ടു​ക​യും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ടൗ​ണ്‍ പോ​ലീ​സ് കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍​നി​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Advertisment