ബാ​ങ്കി​ൽ ജോ​ലി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തു; കൊച്ചിയിൽ യു​വ​തി അ​റ​സ്റ്റി​ൽ

New Update
1770393586

കൊ​ച്ചി: ബാ​ങ്കി​ൽ ജോ​ലി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത യു​വ​തി അ​റ​സ്റ്റി​ൽ. അ​ടി​മാ​ലി സ്വ​ദേ​ശി അ​നു​ഷ ആ​ണ് ഡ​ൽ​ഹി​യി​ൽ നി​ന്ന് പി​ടി​യി​ലാ​യ​ത്.

Advertisment

2019 മു​ത​ൽ കോ​ത​മം​ഗ​ല​ത്തു​ള്ള ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രി​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് പ്ര​തി ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ബ​ന്ധു​ക്ക​ളി​ൽ നി​ന്നും സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നു​മാ​ണ് ഇ​വ​ർ ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​ത്.

ജോ​ലി​ക്ക് പോ​കാ​നെ​ന്ന വ്യാ​ജേ​ന ദി​വ​സ​വും വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങും. ബാ​ങ്കി​ൽ സ്വ​ർ​ണം വ​ച്ചാ​ൽ കൂ​ടു​ത​ൽ പ​ലി​ശ കി​ട്ടു​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​ർ സ്വ​ർ​ണം വാ​ങ്ങി​യെ​ടു​ത്ത​ത്.

ഇ​ങ്ങ​നെ ല​ഭി​ച്ച സ്വ​ർ​ണം പ്ര​തി കൈ​ക്കാ​ലാ​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​ർ 21ന് ​പ്ര​മോ​ഷ​ന് വേ​ണ്ടി​യു​ള്ള ഇ​ന്‍റ​ർ​വ്യൂ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ അ​നു​ഷ പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യി​ല്ല.

ഭാ​ര്യ​യെ കാ​ണാ​താ​യ​തോ​ടെ ഭ​ർ​ത്താ​വ് അ​രു​ൺ കോ​ത​മം​ഗ​ല​ത്തെ ബാ​ങ്ക് ശാ​ഖ​യി​ൽ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്താ​യ​ത്. അ​നു​ഷ എ​ന്ന പേ​രി​ൽ ഒ​രാ​ൾ അ​വി​ടെ ജോ​ലി ചെ​യ്യു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു ബാ​ങ്ക് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ ജോ​ലി വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞു.

എ​ട്ട് വ​ർ​ഷം മു​മ്പാ​യി​രു​ന്നു അ​നു​ഷ​യു​ടെ​യും അ​രു​ണി​ന്‍റെ​യും വി​വാ​ഹം. 2019ൽ ​അ​രു​ൺ വി​ദേ​ശ​ത്തേ​ക്ക് പോ​യ സ​മ​യ​ത്ത് ത​നി​ക്ക് ബാ​ങ്കി​ൽ ജോ​ലി ല​ഭി​ച്ചെ​ന്ന് പ്ര​തി അ​നു​ഷ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് വി​ദേ​ശ​ത്തു​നി​ന്ന് അ​രു​ൺ മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷ​വും ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ ച​മ​ഞ്ഞ് അ​നു​ഷ ത​ട്ടി​പ്പ് തു​ട​ർ​ന്നു.

സ്വ​ർ​ണം നി​ക്ഷേ​പി​ച്ച​വ​ർ തി​രി​കെ ചോ​ദി​ച്ചു വ​ന്ന​തോ​ടെ​യാ​ണ് പ്ര​തി ഡ​ൽ​ഹി​യി​ലേ​ക്ക് ക​ട​ന്ന​തെ​ന്നാ​ണ് വി​വ​രം. ഡ​ൽ​ഹി​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​വ​ർ.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രു​ന്നു. ഡ​ൽ​ഹി​യി​ൽ മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി.

Advertisment