കൊച്ചിയിൽ 52 ലിറ്റർ മദ്യവുമായി 'ആക്ഷന്‍ ഹീറോ ബിജു' താരം പിടിയിൽ

New Update
alkku arrest

കൊച്ചി: വൻതോതിൽ മദ്യവുമായി സിനിമ ജൂനിയർ ആർട്ടിസ്റ്റ് എക്സൈസ് പിടിയിൽ. 'അൽക്കു' എന്ന് വിളിക്കുന്ന മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷെഫീക്കിനെയാണ് എറണാകുളം എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 52 ലിറ്ററോളം മദ്യം പിടിച്ചെടുത്തു.

Advertisment

'ആക്ഷൻ ഹീറോ ബിജു' ഉൾപ്പെടെയുള്ള സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ള ഷെഫീക്ക്, കൊച്ചി നഗരം കേന്ദ്രീകരിച്ച് ആവശ്യക്കാർക്ക് മദ്യം എത്തിച്ചുനൽകുന്ന രീതിയാണ് പിന്തുടർന്നിരുന്നത്. 

യുവാക്കൾക്കും ടാക്സി തൊഴിലാളികൾക്കും തന്റെ വാഹനത്തിൽ നേരിട്ട് മദ്യം എത്തിച്ചുകൊടുക്കുന്നതിലൂടെയാണ് ഇയാൾക്ക് 'അൽക്കു' എന്ന പേര് ലഭിച്ചത്.

പിടിച്ചെടുത്ത മദ്യത്തിൽ 18 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 58 കുപ്പി ബിയറും ഉൾപ്പെടുന്നു. എറണാകുളം നഗരത്തിൽ എക്സൈസ് നടത്തിവരുന്ന കർശന പരിശോധനക്കിടെയാണ് ഷെഫീക്ക് വലയിലായത്.

Advertisment