New Update
/sathyam/media/media_files/2026/02/18/rss-worker-arrest-2026-02-18-18-44-58.jpg)
കോ​ഴി​ക്കോ​ട്: സി.പി.ഐ.എം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് ബി.ജെ.പി പ്രവർത്തകരെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു. മുതുവണ്ണാച്ച സ്വദേശികളായ നിതിൻ ആനന്ദ് (38), പ്രജീഷ് കുമാർ (45) എന്നിവരാണ് പിടിയിലായത്.
Advertisment
കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുനീമ്മൽ ദിനേശനെ ബൈക്ക് തടഞ്ഞുനിർത്തി അക്രമിസംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ദിനേശൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാൾക്കായി കൂടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us