വിവാഹ വാഗ്ദാനം നൽകി ഒരു വർഷം പീഡിപ്പിച്ചു; യുവതിയുടെ പരാതിയിൽ യുവ ഡോക്ടർ അറസ്റ്റിൽ

New Update
2415527-untitled-1

ആ​ല​പ്പു​ഴ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച യു​വ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ഒ​രു​വ​ർ​ഷ​മാ​യി പീ​ഡി​പ്പി​ച്ചു​വ​ന്ന പരാതിയിലാണ് ത​മി​ഴ്നാ​ട് മ​ധു​ര സ്വ​ദേ​ശി ഡോ. ​കേ​ശ​വ് ര​മ​ണ​യെ (28)  അ​റ​സ്റ്റ് ചെ​യ്തത്. ആ​ല​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഇ​രു​വ​രും ഒ​രു​മി​ച്ച് ജോ​ലി ചെ​യ്തി​രു​ന്ന കാ​ല​ത്താ​ണ് കേ​സി​നു ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

Advertisment

മ​റ്റൊ​രു പെ​ൺ​കു​ട്ടി​യു​മാ​യി വി​വാ​ഹം ഉ​റ​പ്പി​ച്ചി​രു​ന്ന വി​വ​രം മ​റ​ച്ചു​വെ​ച്ച്​ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യെ വി​വാ​ഹ​ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ജോ​ലി ഉ​പേ​ക്ഷി​ച്ചു നാ​ടു​വി​ട്ട് ത​മി​ഴ്‌​നാ​ട്ടി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ളി​വി​ൽ​ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ നോ​ർ​ത്ത് സി.​ഐ സ​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ദേ​വി​ക, സു​ഭാ​ഷ്, വി​നു, ല​വ​ൻ, സു​ജി​ത് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ സം​ഘ​മാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Advertisment