ആ​ല​പ്പു​ഴയിൽ ട്രെ​യി​ൻ യാ​ത്ര​ക്കി​ടെവി​ദേ​ശ​വ​നി​ത​യെ അ​പ​മാ​നി​ച്ചു; ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സ​ര്‍ അ​റ​സ്റ്റി​ൽ

New Update
443444

ആ​ല​പ്പു​ഴ∙ ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ അ​ടു​ത്തി​രു​ന്ന വി​ദേ​ശ​വ​നി​ത​യെ അ​പ​മാ​നി​ച്ച കേ​സി​ൽ ആ​ല​പ്പു​ഴ ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സ​ർ അ​റ​സ്റ്റി​ൽ.

Advertisment

തി​രു​വ​ന​ന്ത​പു​രം- കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി ട്രെ​യി​നി​ല്‍​വ​ച്ചു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സ​ർ ക്രി​സ്റ്റ​ഫ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ട്രെ​യി​നി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന വി​ദേ​ശ വ​നി​ത​യോ​ട് ആ​ല​പ്പു​ഴ എ​ത്താ​റാ​യ​പ്പോ​ള്‍ ക്രി​സ്റ്റ​ഫ​ര്‍ മോ​ശ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ട്രെ​യി​ൻ എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ​പ്പോ​ൾ റെ​യി​ൽ​വേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. തു​ട​ർ​ന്ന് റെ​യി​ൽ​വേ പോ​ലീ​സ് ക്രി​സ്റ്റ​ഫ​റി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Advertisment