തിരുവനന്തപുരം: കഴക്കൂട്ടത്ത് ഉത്സവത്തിനിടെ സംഘർഷത്തിനിടെ പൊലീസുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവം ആറുപേരെ അറസ്റ്റ് ചെയ്തു. കഴക്കൂട്ടം അമ്പലത്തിൻകരയിൽ ഉത്സവശേഷം കൂടിനിന്നവരെ പറഞ്ഞു വിടുന്നതിനിടെയാണ് പൊലീസിനെ ആക്രമിച്ചത്. പത്തുപേർക്കെതിരെയാണ് കേസെടുത്തത്.
കഴക്കൂട്ടം സ്വദേശികളായ വിവേക് (26), സനിൽ (28), ദീപു (27), വിദ്യാധരൻ (57) , സജിത്ത് (39), അജിത്ത് (52) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി. നാളെ ഇവരെ കോടതിയിൽ ഹാജരാക്കും.