കൊച്ചിയിൽ ഡിജെ പാര്‍ട്ടിക്കായി ലഹരി മരുന്ന് എത്തിച്ച സംഘം പിടിയില്‍; അറസ്റ്റിലായത് ഒരു യുവതി ഉള്‍പ്പടെ അഞ്ച് പേർ

New Update
excise-2

കൊച്ചി: ഡിജെ പാര്‍ട്ടിക്കായി ലഹരി മരുന്ന് എത്തിച്ച സംഘം പിടിയില്‍. ഒരു യുവതി ഉള്‍പ്പടെയുള്ള അഞ്ചംഗസംഘമാണ് പിടിയിലായത്.

Advertisment

നെടുമ്പാശേരിയിലെ എയര്‍ലിങ്ക് ഹോട്ടലിലാണ് ഡിജെപാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. ഇവിടേക്കാണ് എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുമായി ഈ സംഘം എത്തിയത്. അതിനിടെ, രഹസ്യവിവരം ലഭിച്ച എക്‌സൈസ് ഇവരെ പിടികൂടുകയായിരന്നു.

എറണാകുളം, കൊല്ലം സ്വദേശികളാണ് പിടിയിലായതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിജെ പാര്‍ട്ടിക്കായാണ് ലഹരിവസ്തുക്കള്‍ എത്തിച്ചതെന്നാണ് ഇവരുടെ മൊഴി. കഴിഞ്ഞ കുറെനാളുകളായി ലഹരി സംഘങ്ങളെ എക്‌സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇവര്‍ക്ക് ലഹരിവസ്തുക്കള്‍ എവിടെ നിന്നും ലഭിച്ചു എന്നതുള്‍പ്പടെയുള്ള കാര്യങ്ങളും എക്‌സൈസ് അന്വേഷിക്കും.

Advertisment