മലമ്പുഴയിൽ വാട്ടർ അതോറിട്ടിയുടെ സ്പെഷ്യൽ റെഡ്യൂസർ മോഷ്ടിക്കാൻ ശ്രമിച്ച ആളെ മലമ്പുഴ പോലീസ് പിടികൂടി

മൂന്നു മാസത്തെ ശ്രമകരമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയതെന്ന് പോലിസ് പറഞ്ഞു.

author-image
ജോസ് ചാലക്കൽ
Updated On
New Update
Uwwntitled,nn

മലമ്പുഴ: മലമ്പുഴയിൽ വാട്ടർ അതോറിട്ടിയുടെ സ്പെഷ്യൽ റെഡ്യൂസർ മോഷ്ടിക്കാൻ ശ്രമിച്ച ആളെ മലമ്പുഴ പോലീസ് പിടികൂടി. 

Advertisment

പാലക്കാട് സുന്ദരം കോളനിപീർ മൊയ്തീന്റെ മകൻ യൂസഫ് (40)ആണ് പിടിയിലായത്. ബുധൻ രാവിലെ പാലക്കാട് സുൽത്താൻ പേട്ട ജങ്ഷനിൽ വെച്ചാണ് അറസ്റ്റ് ചെയ്തത് .

കഴിഞ്ഞ ജൂൺ ഒമ്പതിന് മലമ്പുഴ പാമ്പുവളർത്തൽ കേന്ദ്രത്തിനു സമീപം വാട്ടർ അതോറിറ്റിയുടെ പമ്പിങ്ങിന് ഉപയോഗിക്കുന്ന സ്പെഷ്യൽ റെഡ്യൂസർ മോഷണം ചെയ്യാൻ ശ്രമിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

മൂന്നു മാസത്തെ ശ്രമകരമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയതെന്ന് പോലിസ് പറഞ്ഞു.

മലമ്പുഴ സി ഐഎം. സുജിത്തിന്റെ നിർദ്ദേശപ്രകാരം ടൗൺ നോർത്ത് എസ് ഐ രാജേഷ് എം. ബി, മനീഷ്, മലമ്പുഴ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ സീനിയർ സിവിൽ പോലീസ് ഓഫീസർ സതീഷ്, പ്രസാദ്, സുനിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നിരവധി മോഷണ കേസിലെ പ്രതിയാണ്  യൂസഫ്. കൂട്ടു പ്രതികളെപ്പറ്റി അന്വഷിച്ചു വരുന്നു എന്ന് പോലീസ് പറഞ്ഞു.

Advertisment