പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ 14.22 കിലോ കഞ്ചാവുമായി രണ്ടു പശ്ചിമബംഗാൾ സ്വദേശികൾ അറസ്റ്റിൽ

author-image
ജോസ് ചാലക്കൽ
New Update
Y

പാലക്കാട്‌: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ 14.22 കിലോ കഞ്ചാവുമായി രണ്ടു പശ്ചിമബംഗാൾ സ്വദേശികൾ അറസ്റ്റിൽ.

Advertisment

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും പാലക്കാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻ്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ രഹിദുൽ സേക്ക്, മാണിക് സേക്ക് എന്നിവർ 14.22 കിലോ കഞ്ചാവുമായി പിടിയിലായത്.

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്ത സംഘം പരിശോധന നടത്തി വരവേ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ സംശയകരമായ രീതിയിൽ ഇരിക്കുകയായിരുന്ന ഇരുവരുടേയും കൈവശമുണ്ടായിരുന്ന ബാഗുകളിൽ നിന്നാണ് 7 കെട്ടുകളിലായി ഒളിപ്പിച്ചു വച്ച നിലയിൽ കഞ്ചാവ് കണ്ടെടുത്തത്.

സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തത് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിടിച്ചെടുത്ത കഞ്ചാവിന് 7 ലക്ഷത്തോളം രൂപ വില വരും.

പാലക്കാട് ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർമാരായ ദീപക്.എ.പി, എ.പി.അജിത് അശോക്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം.ഷിജു, ഹെഡ് കോൺസ്റ്റബിൾമാരായ എൻ.അശോക്, അജീഷ്.ഒ.കെ, പാലക്കാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻ്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ സാദിഖ് എ, എക്സൈസ് പ്രിവെൻ്റീവ് ഓഫിസർമാരായ രാജേഷ്കുമാർ.പി.എൻ, മാസിലാമണി.എം, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിജു.ജി, സദാശിവൻ.ബി , അമർനാഥ്.വി , വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രേണുകദേവി.എൻ, അജിത.എ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Advertisment