തിരുവനന്തപുരം: ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ന്യൂട്രീഷ്യന്‍ കേന്ദ്രം ഉടമ അറസ്റ്റിൽ. നേരത്തെ പോക്സോ കേസുകളടക്കം നിരവധി പീഡനക്കേസുകളിൽ പ്രതിയായ കന്യാകുമാരി അടയ്ക്കാക്കുഴി മങ്കുഴി പുത്തന്‍വീട്ടില്‍ അഭിലാഷ് ബെര്‍ലിനെയാണ്(42) പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തത്.
പാറശ്ശാല ഗാന്ധിപാര്‍ക്കിന് സമീപം ന്യൂട്രീഷ്യന്‍ കേന്ദ്രം നടത്തുകയാണ് പ്രതി. ജോലിക്ക് ആവശ്യമുണ്ടെന്ന പരസ്യംകണ്ടാണ് യുവതി ഇവിടെ എത്തിയത്. നിയമനം നല്‍കിയ ശേഷം ബുധനാഴ്ച രാവിലെ പതിനൊന്നുമണിയോടെ യുവതിയെ ഹോം ഡെലിവറിക്കെന്ന പേരില്‍ കാറിൽ കയറ്റി കാരോട്മുക്കോല ബൈപ്പാസിലെത്തിച്ചശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
കാറില്‍നിന്ന് ഓടിരക്ഷപ്പെട്ട യുവതി പാറശ്ശാല പൊലീസില്‍ പരാതിപ്പെട്ടുകയായിരുന്നു.