കൊച്ചി: തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ മേരി ദീന ആണ് പിടിയിലായത്.
ജോലി വാഗ്ദാനം നൽകി തൃപ്പൂണിത്തുറ സ്വദേശിനിയിൽ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.