/sathyam/media/media_files/RDVb1u0TFFSqgH3GX4tr.jpg)
തൃശൂർ: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾക്കു നേരെ നടന്ന ലൈംഗികാതിക്രമ കേസുകളിൽ വിവാഹിതനായ സ്കൂൾ അധ്യാപകനും യുവാവും അറസ്റ്റിൽ. രണ്ട് കേസുകളിലാണ് ഇവർ അറസ്റ്റിലായത്.
പ്ലസ് ടു വിദ്യാർഥിനിക്കു നേരെ ലൈംഗിക അതിക്രമം കാട്ടിയ സംഭവത്തിൽ സ്വകാര്യ സ്കൂൾ അധ്യാപകനായ കേച്ചേരി ചിറനെല്ലൂർ കോനിക്കര വീട്ടിൽ സെബിൻ ഫ്രാൻസീസ് (42), പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവുമാണ് അറസ്റ്റിലായത്.
കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നിരവധിതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയെ തുടർന്നാണ് സെബിൻ ഫ്രാൻസിസിനെ അറസ്റ്റ് ചെയ്തത്.
ഇതിനിടെ കുട്ടിയെ കൊണ്ട് നിർബന്ധിപ്പിച്ച് രജിസ്റ്റർ വിവാഹം ചെയ്യാനും പ്രതി ശ്രമം നടത്തി. വർഷങ്ങൾക്ക് മുമ്പ് പ്രതി സ്കൂൾ അധ്യാപികയെ വിവാഹം ചെയ്തിരുന്നു. ഇരുവരും തമ്മിൽ ഇപ്പോൾ അകൽച്ചയിലാണ്.