കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; രണ്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ പോക്സോ കേസ്, ഒരാൾ അറസ്റ്റിൽ; ഇരുവരെയും പാർട്ടിയിൽനിന്ന് പുറത്താക്കി

New Update
H

കണ്ണൂർ: പ്ലസ് വൺ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ രണ്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

Advertisment

മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി. രമേശനും മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷിനും എതിരെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ഇതിൽ രമേശൻ അറസ്റ്റിലായി.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ബ്രാഞ്ച് സമ്മേളനങ്ങളിലാണ് രണ്ടുപേരെയും ബ്രാഞ്ച് സെക്രട്ടറിമാരായി തെരഞ്ഞെടുത്തത്.

ഞായറാഴ്ച വൈകീട്ട് വിദ്യാർഥിയെ രമേശൻ ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അവശനായ വിദ്യാർഥി കൂട്ടുകാരായ ചിലരോട് വിവരം പറഞ്ഞു. അപ്പോഴാണ് അവരിൽ ചിലരും രമേശന്റെ പീഡനത്തിന് ഇരയായിരുന്നെന്ന് മനസ്സിലായത്.

 

Advertisment