Advertisment

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് കോടികള്‍; തിരുവനന്തപുരത്ത് അമ്മയും മകനും അറസ്റ്റില്‍

New Update
57577

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ കമ്പനി ഉടമകളായ അമ്മയും മകനും അറസ്റ്റില്‍.

Advertisment

ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുന്ന ബ്രൂക്ക്‌പോര്‍ട്ട് ട്രാവല്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനം നടത്തുന്ന ഡോള്‍സി ജോസഫൈന്‍ സജു, മകന്‍ രോഹിത് സജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വിദേശരാജ്യങ്ങളില്‍ ജോലിവാഗ്ദാനം ചെയ്ത് 43 പേരാണ് വിവിധ സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരിക്കുന്നത്. അറസ്‌ററിലായ ഡോള്‍സി ജോസഫൈന്‍ സജുവും ഭര്‍ത്താവും, മകനും ചേര്‍ന്നാണ് സ്ഥാപനം നടത്തുന്നത്.

തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനില്‍ രജിസ്‌ററര്‍ ചെയ്ത പരാതിയിലാണിപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രാത്രി ഓഫീസ് കെട്ടിടത്തില്‍ നിന്ന് സാധനങ്ങള്‍ മാറ്റുന്നതിനിടെ കെട്ടിട ഉടമ അറിയിച്ച വിവരത്തിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്.

Advertisment