ആലപ്പുഴ: കെഎസ്ആർടിസി ബസിനുള്ളിൽ മാല മോഷണം നടത്തിയ മൂന്ന് കർണാടക സ്വദേശികൾ പിടിയിൽ. കർണാടക മാംഗ്ലൂർ സ്വദേശികളായ ചോടമ്മ, ലക്ഷ്മി, കെണ്ടമ്മ എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
മണ്ണാറശാല ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ കൊല്ലം എഴുകോൺ സ്വദേശിനി രാജമ്മയുടെ ഒന്നേമുക്കാൽ പവന്റെ സ്വർണ്ണ മാലയാണ് മോഷ്ടിച്ചത്. ഹരിപ്പാട് ബസ് സ്റ്റാൻഡിൽ വച്ച് ആയിരുന്നു സംഭവം. ബസിൽ മനഃപൂർവം തിരക്ക് ഉണ്ടാക്കി മാല കവരുകയായിരുന്നു.