കല്‍ക്കരി ബിസിനസിലൂടെ കോടികളുടെ ലാഭം നേടാമെന്നു വിശ്വസിപ്പിച്ചു സ്വര്‍ണവും പണവും തട്ടിയെടുത്തു. കണ്ണൂര്‍ സ്വദേശി പൊലീസ് പിടിയില്‍. തട്ടിപ്പ് സൈനിക ഉദ്യോഗസ്ഥനാണെന്നു വിശ്വസിപ്പിച്ച ശേഷം

അസമില്‍ കല്‍ക്കരി ബിസിനസിലൂടെ കോടികളുടെ ലാഭം നേടാമെന്നു വിശ്വസിപ്പിച്ചു ആളുകളുടെ സ്വര്‍ണവും പണവും തട്ടിയെടുത്ത കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

New Update
dilin ashokan

പൊന്‍കുന്നം: അസമില്‍ കല്‍ക്കരി ബിസിനസിലൂടെ കോടികളുടെ ലാഭം നേടാമെന്നു വിശ്വസിപ്പിച്ചു ആളുകളുടെ സ്വര്‍ണവും പണവും തട്ടിയെടുത്ത കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍.  കണ്ണൂര്‍ സ്വദേശിയും ആനിക്കാട് കയ്യൂരി ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന ദിലിന്‍ അശോകനാ(31) ണ് അറസ്റ്റിലായത്.

Advertisment

ഇളങ്ങുളം ഒട്ടയ്ക്കല്‍ സ്വദേശിയില്‍ നിന്നും രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ പൊന്‍കുന്നം പൊലീസ് ഏതാനും മാസങ്ങള്‍ക്കു മുന്‍പു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, പൊലീസിന്റെ പിടിയില്‍പ്പെടാതെ കണ്ണൂരിലാണ് ഉള്ളത് എന്നു ടവര്‍ ലൊക്കേഷന്‍ സ്ഥാപിച്ച് ആനിക്കാട്ടെ വാടക വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ 24 നു പുലര്‍ച്ചെ പൊന്‍കുന്നം പൊലീസ് പിടികൂടുകയായിരുന്നു.

സിനിമാ നിര്‍മാണം നടത്താം, സ്ഥലങ്ങള്‍ വാങ്ങിച്ചുകൂട്ടാം, ബിസിനസ് ആരംഭിക്കാം എന്നൊക്കെ പറഞ്ഞു ഒപ്പം കൂടുന്ന യുവാവ് പരിചയപ്പെടുന്നവരെ താനും ഭാര്യയും ഡിഫന്‍സില്‍ ആണു ജോലി ചെയ്യുന്നതെന്നു വിശ്വസിപ്പിക്കും.

പിന്നീട്, അസമില്‍ കല്‍ക്കരി ബിസിനസ് ഉണ്ടെന്നും അതില്‍ നിന്നും കോടികള്‍ കേരളത്തിലേക്ക് എത്തിക്കുന്നുണ്ടെന്നും അതില്‍ നിന്നും ലാഭം നല്‍കാം എന്നും പറഞ്ഞാണ് ഇയാള്‍ പലരെയും കബളിപ്പിച്ചിരുന്നത്.

എലിക്കുളം സ്വദേശിയായ വീട്ടമ്മയെ കബളിപ്പിച്ച് 10 പവനോളം സ്വര്‍ണം തട്ടിയെടുത്തെന്ന കേസിലും ഇയാള്‍ക്കെതിരെ പൊന്‍കുന്നം പൊലീസില്‍ പരാതിയുണ്ട്.

പരാതിക്കാരിയുടെ മകനുമായി സൗഹൃദം സ്ഥാപിച്ച പ്രതി  വീട്ടമ്മയില്‍ നിന്നും പത്തുപവന്‍ സ്വര്‍ണം ഭാര്യയുടെ ആവശ്യത്തിനായി ഒരുദിവസം ഉപയോഗിക്കാന്‍ വേണമെന്ന് ആവശ്യപ്പെട്ടു കൈക്കലാക്കി. പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. പൊന്‍കുന്നം പൊലീസ് അറസ്റ്റു ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Advertisment