New Update
/sathyam/media/media_files/2024/11/04/bKeIdYrP7rLkOWe4nZr0.jpg)
കോഴിക്കോട്: പാരാമെഡിക്കല്‍ കോഴ്‌സ് സ്ഥാപനം നടത്തി വിവിധ കോഴ്‌സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയെന്ന പരാതിയില്‍ മാനേജര്‍ പിടിയില്‍. നാദാപുരം വരിക്കോളി കൂര്‍ക്കച്ചാലില്‍ ലിനീഷിനെയാണ് (46) പൊലീസ് പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
Advertisment
ഗേറ്റ് അക്കാദമി എന്ന പേരിലാണ് സ്ഥാപനം നടത്തിയത്. നഴ്സിങ് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യന്‍ തുടങ്ങിയ കോഴ്‌സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത് വ്യാജ സര്‍ട്ടിഫിക്കറ്റുകളാണെന്നാണ് പരാതി. കോഴ്സുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ഉണ്ടെന്ന് പറഞ്ഞ് പറ്റിച്ചെന്ന് രക്ഷിതാക്കളും ആരോപിച്ചു.