Advertisment

കേരളം കണ്ട ഏറ്റവും വലിയ ഹണി ട്രാപ്പ് സൂത്രധാരൻ അറസ്റ്റിൽ. നിരവധി തട്ടിപ്പുകൾ നടത്തിയ പ്രതി കുടുങ്ങിയത് പ്രമുഖ വ്യവസായിയിൽ നിന്നും 16 കോടി ആവശ്യപ്പെട്ടതോടെ. പീഡനക്കേസിലെ ഇരയുമായി ഡീൽ വെച്ചുകൊണ്ട് സമ്പന്നർക്കെതിരെ യുട്യൂബ് വ്ലോഗർമാരെക്കൊണ്ട് വീഡിയോ ഉണ്ടാക്കി പ്രചരിപ്പിക്കും. പിന്നാലെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് രീതി. പ്രതിക്ക് സംരക്ഷണം നൽകിയിരുന്നത് ഉന്നത രാഷ്ട്രീയ നേതാക്കൾ

New Update
G

തൃശൂർ: കേരളം കണ്ട ഏറ്റവും വലിയ ഹണി ട്രാപ്പ് സൂത്രധാരകൻ അറസ്റ്റിൽ. കൊടുങ്ങല്ലൂർ എറിയാട് സ്വദേശി മുഹമ്മദ് ഹാഷിർ ആണ് അറസ്റ്റിലായത്.

Advertisment

പ്രമുഖ ഗൾഫ് വ്യവസായിയെ ഭീഷണിപ്പെടുത്തി പതിനാറ് കോടി രൂപ ആവശ്യപ്പെട്ടതോടെയാണ് ഹണി ട്രാപ്പ് മാഫിയയയുടെ മുഖ്യ സൂത്രധാരകൻ പോലീസ് വലയിൽ കുടുങ്ങിയത്. 


കഴിഞ്ഞ ഒരു വർഷമായി ഇയാളെ പിടിക്കാൻ പോലീസ് വല വീശിയെങ്കിലും ഉന്നത പിടിപാടുകളാൽ രക്ഷപ്പെടുകയായിരുന്നു.


പറവൂർ പീഡനക്കേസിലെ ഇരയുമായി ഡീൽ വെച്ചുകൊണ്ട് അറിയപ്പെടുന്ന യുട്യൂബ് വ്ലോഗർമാരെക്കൊണ്ട് ആദ്യം വീഡിയോ ഉണ്ടാക്കി.

തുടർന്ന് ഈ ദൃശ്യങ്ങൾ ഗൾഫിലെ വ്യവസായിയുടെ കുടുംബക്കാർക്കും കൂട്ടുകാർക്കും അയച്ചുകൊടുത്ത് 16 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു. 

publive-image


ഇതിൽ വ്ലോഗർ ആയ കൊച്ചിക്കാരൻ ബോസ്കോ കളമശ്ശേരിയും പിന്നെ കൂട്ടാളി ലോറൻസിനെയും കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ പ്രതിയിലേക്ക് പോലീസ് എത്തുന്നത്.


ഗൾഫ് രാജ്യങ്ങളിൽ വ്യവസായ സ്ഥാപനങ്ങൾ ഉള്ള തൃശൂർ സ്വദേശി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഹണി ട്രാപ്പുകാരെ ട്രാപ്പിലാക്കിയത്.

മധ്യകേരളത്തിലെ ഒരു എംഎൽഎയും തൃശൂരിലെ വിവാദ രാഷ്ട്രീയക്കാരനും ചേർന്നാണ് അറസ്റ്റ് ഇത്രയും വൈകിപ്പിച്ചതെന്നാണ് ആരോപണം. 


കേരളത്തിലെ ചില ഉദ്യോഗസ്ഥരെ ഉപയോഗിച്ചുകൊണ്ട് ന്യുനപക്ഷ കച്ചവടക്കാരിൽ ഇഡി അറസ്റ്റ് ഭീഷണിയും ഇൻകം ടാക്സ് ഭീഷണികളും മുഴക്കികൊണ്ടാണ് പ്രതി പണം തട്ടിയിരുന്നത്. 


മധ്യകേരളത്തിലെ ഒരു എംഎൽഎയെ ഭീഷണി പെടുത്തി ഒരു കോടിയോളം തട്ടിയതിന്റെ പിന്നിലും ഇയാളുടെ ബുദ്ധിയായിരുന്നു. 

വർഷങ്ങൾക്ക് മുൻപ് പ്രതിയുടെ വീട്ടിൽ ജോലിക്കു നിന്നിരുന്ന പതിനാല് വയസുകാരി തമിഴ് ബാലികയുടെ ദുരൂഹ മരണത്തിലും അന്വേഷണം വേണമെന്നാണ് ഇപ്പോൾ നാട്ടുകാരുടെ ആവശ്യം. മൂന്നു മാസം മുൻപ് ഇയാളുടെ തറവാട് വീട് ബാങ്ക് ജപ്തി ചെയ്തിരുന്നു.

Advertisment