Advertisment

കായികതാരമായ 18കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. സ്വമേധയ കേസെടുത്ത് വനിത കമ്മീഷന്‍

New Update
kerala police vehicle

പത്തനംതിട്ട: പത്തനംതിട്ടയില്‍ അഞ്ച് വര്‍ഷത്തിനിടെ കായികതാരമായ 18കാരിയെ അറുപതോളം പേര്‍ പീഡിപ്പിച്ച സംഭവത്തില്‍ സ്വമേധയ കേസെടുത്ത് സംസ്ഥാന വനിത കമ്മീഷന്‍. 

Advertisment

ഇത് സംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി നൽകാൻ പത്തനംതിട്ട എസ്പിയോട് വനിത കമ്മിഷൻ ചെയർപേർസൺ അഡ്വ. പി സതീദേവി ആവശ്യപ്പെട്ടു.

കേസില്‍ ദേശീയ വനിത കമ്മീഷന്‍ സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സ്വീകരിച്ച എല്ലാ നടപടികളും വ്യക്തമാക്കി മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. 


സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കമ്മിഷന്‍ നിര്‍ദേശത്തില്‍ പറഞ്ഞു.

അതേസമയം കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. നേരത്തെ 14 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇപ്പോള്‍ റാന്നിയില്‍ നിന്നുള്ള ആറ് പേരുടെ അറസ്റ്റ് കൂടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ഇതില്‍ മൂന്ന് പേര്‍ ഓട്ടോറിക്ഷ തൊഴിലവാളികളാണ്. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Advertisment