നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 44 ലക്ഷത്തിന്‍റെ കഞ്ചാവുമായി രണ്ടു യുവതികൾ പിടിയിൽ

New Update
s

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഞ്ചാവുമായി രണ്ടു യുവതികൾ പിടിയിൽ. മുംബൈ സ്വദേശികളായ സഫ, ഷസിയ എന്നിവരാണ് പിടിയിലായത്. 44 ലക്ഷം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്.

Advertisment

ഒന്നര കിലോ ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. രണ്ടാ‍ഴ്ച മുമ്പാണ് നാല് കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് ഇവിടെ നിന്ന് പിടികൂടിയത്.

തായ്ലന്‍റിൽ നിന്നും വന്ന പഞ്ചാബ് സ്വദേശിയുടെ പക്കൽ നിന്നാണ് 15 കിലോയോളം കഞ്ചാവ് കസ്റ്റംസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് പരിശോധന.

 

 

 

Advertisment