ആലപ്പുഴ: എം.ഡി.എം.എയുമായി സി.പി.എം ബ്രാഞ്ച് സെക്രട്ടറി പൊലീസ് പിടിയിൽ. സി.പി.എം മുനിസിപ്പൽ സ്റ്റേഡിയം ബ്രാഞ്ച് സെക്രട്ടറി ജെ. വിഘ്നേഷിനെയാണ് (30) സൗത്ത് പൊലീസ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപത്തായിരുന്നു സംഭവം. വിഘ്നേഷിന്‍റെ വീട്ടിൽ ലഹരിമരുന്ന് സൂക്ഷിച്ചുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അവിടേക്ക് പോകുമ്പോൾ സ്റ്റേഡിയത്തിന് സമീപത്തുവെച്ച് ഇയാളെ പിടികൂടുകയായിരുന്നു.
ദേഹപരിശോധനയിൽ വിൽപനക്കായി ചെറിയ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച 0.20 ഗ്രാം എം.ഡി.എം.എയും രണ്ട് കാലി സിറിഞ്ചും 2500 രൂപയും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.