പത്തനംതിട്ട: പത്തനംതിട്ടയിൽ കടയുടെ മറവില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ കച്ചവടം നടത്തിയിരുന്ന യുപി സ്വദേശികളായ രണ്ട് പേര്‍ എക്‌സൈസിന്റെ പിടിയിലായി.
കാവുംഭാഗം - ചാത്തന്‍കേരി റോഡില്‍ പെരിങ്ങര പാലത്തിന് സമീപമുള്ള കടയുടെ ഉടമയും ഇയാളുടെ സഹായിയുമാണ് പിടിയിലായത്.
ഇവര്‍ കുടുംബസമേതം താമസിക്കുന്ന പെരിങ്ങരയിലെ വീട്ടില്‍ നിന്നും ഒരു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. എക്‌സൈസ് സി ഐ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ഉള്ള സംഘം നടത്തിയ റെയ്ഡില്‍ ആണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.