/sathyam/media/media_files/2025/03/15/OzDX3iqiOQ5BeQb73XKL.jpg)
പത്തനംതിട്ട: തിരുവല്ല കവിയൂരില്‍ വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍. പത്തനംതിട്ട കവിയൂര്‍ സ്വദേശിനി 75 വയസ്സുള്ള സരോജനിയെയാണ് മകന്‍ സന്തോഷ് ക്രൂരമായി മര്‍ദിച്ചത്. വ്യാഴാഴ്ച രാത്രിയിലാണ് മദ്യലഹരിയില്‍ സന്തോഷ് മാതാവിനെ മര്‍ദിച്ചത്.
മദ്യലഹരിക്ക് അടിമയായ സന്തോഷ് വീട്ടില്‍ എത്തിയാല്‍ വഴക്കും പ്രശ്‌നങ്ങളും പതിവാണ്. അമ്മ സരോജിനിയെ മുമ്പ് പലതവണയും മകന്‍ മര്‍ദിച്ചിട്ടുണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്.
തടസ്സം പിടിക്കാന്‍ എത്തുന്ന അയല്‍വാസികളെയും മനോജ് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യും. മനോജിന്റെ അമ്മയോടുള്ള ക്രൂരത പതിവായതോടെയാണ് നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് കൈമാറിയത്
തുടര്‍ന്ന് വീട്ടിലെത്തിയാണ് പൊലീസ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. സന്തോഷ് വീട്ടില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ ഭാര്യയും മക്കളും ഇയാളെ ഉപേക്ഷിച്ചു പോയിരുന്നു.
മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടാണ് സരോജിനിയെ ഇയാള്‍ ക്രൂരമായി മര്‍ദിച്ചിരുന്നത്. നാട്ടുകാരും പഞ്ചായത്ത് അംഗവും സന്തോഷിനെതിരെ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us