പാലക്കാട്: പോക്സോ കേസിലെ പ്രതിയെ വിദേശത്ത് നിന്നും പിടികൂടി കേരള പൊലീസ്. മണ്ണാർക്കാട് സ്വദേശി ഷഫീഖിനെയാണ് റിയാദിൽ കേരളാ പൊലീസ് പിടികൂടിയത്. ഇൻ്റർപോളിൻ്റ സഹായത്തോടെയാണ് പാലക്കാട് മണ്ണാർക്കാട് പൊലീസ് പ്രതിയെ പിടികൂടിയത്.
2022ലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് വിദേശത്ത് കടക്കുകയായിരുന്ന പ്രതി.
പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും പോക്സോ കോടതിയിൽ നിന്നും ഓപ്പൺ വാറൻ്റ് വാങ്ങി ക്രൈം ബ്രാഞ്ച്, സിബിഐ മുഖാന്തിരം ഇൻ്റർ പോളിന് കൈമാറുകയായിരുന്നു.
മണ്ണാർക്കാട് ഡിവൈഎസ്പി സുന്ദരൻ, സീനിയർ സിപിഒ നൗഷദ്, മുഹമ്മദ് റംഷാദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം റിയാദിൽ നിന്നും പ്രതിയെ മണ്ണാർക്കാട് സ്റ്റേഷനിൽ എത്തിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.