New Update
/sathyam/media/media_files/sdxz7NUsBJvIYdNMNdK0.jpg)
കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂര്‍ തഹസീല്‍ദാര്‍ വിജിലന്‍സ് പിടിയില്‍.
Advertisment
കല്യാശ്ശേരിയിലെ വീട്ടില്‍ വച്ചാണ് തഹസില്‍ദാര്‍ സുരേഷ് ചന്ദ്ര ബോസ് പീടിയിലായത്. പടക്ക കടയ്ക്ക് ലൈസന്‍സ് പുതുക്കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
കൈക്കൂലി ആവശ്യപ്പെട്ട കാര്യം പടക്ക കടമ ഉടമ വിജിലന്‍സില്‍ അറിയിക്കുകയായിരുന്നു. വിജിലന്‍സ് നിര്‍ദ്ദേശ പ്രകാരം വീട്ടിലെത്തി ഫിനോഫ്തലിന്‍ പൊടി അടങ്ങിയ നോട്ട് കൈമാറുമ്പോഴാണ് പിടിയിലായത്.
പടക്ക കടയുടെ ലൈസന്‍സ് പുതുക്കുന്നതിനായി 3000 രൂപയാണ് കൈക്കൂലി വാങ്ങിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us