വയനാട്ടിൽ ചത്ത ആടുകളെ വനത്തിൽ തള്ളാൻ ശ്രമം, നാൽവർ സംഘം അറസ്റ്റിൽ

New Update
x

കൽപ്പറ്റ: വയനാട്ടിൽ ചത്ത ആടുകളെ വനത്തിൽ തള്ളാൻ ശ്രമിച്ചവർ പിടിയിൽ. മുപ്പത്തിയഞ്ചോളം ചത്ത ആടുകളെയാണ് ബേഗൂർ വനമേഖലയിൽ തള്ളാൻ ശ്രമിച്ചത്. 

Advertisment

ബേഗൂർ റെയ്ഞ്ചിലും തോൽപ്പെട്ടി വന്യജിവി സങ്കേതത്തിലും ആണ് ചത്തആടുകളെ തള്ളിയതായി പതിവ് പരിശോധനയിൽ കണ്ടെത്തിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബേഗൂർ റെയ്ഞ്ചിലെ ബേഗൂർ സെക്ഷ്നിലെ ചേമ്പും കോല്ലിയിലെ വനത്തിനുള്ളിൽ ലോറിയിൽ നിന്നും ചത്ത ആടുകളെ ഇറക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. 


വനം വകുപ്പ് അധികൃതരെ കണ്ട ലോറിക്കാർ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. തുടർന്ന് ചെക്പോസ്റ്റിൽ നിർദ്ദേശം നൽകി ലോറി പിടികൂടുകയായിരുന്നു.


ലോറിയിൽ നാലു പേരാണുണ്ടായിരുന്നത്. രാജസ്ഥാൻ സ്വദേശികളായ സദാൻ (28) മുസ്താക്ക്‌ (51), നാധു (52), ഇർഫാൻ (34) എന്നി നാലു പേരെയും ലോറിയും വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

ബേഗൂർ റെയ്ഞ്ചർ എസ്. രജ്ജിത്ത് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.ആർ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.

Advertisment