/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കോ​ഴി​ക്കോ​ട്: വാ​ട്​സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ല്‍ മ​ത​വ​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. താ​മ​ര​ശേ​രി പു​തു​പ്പാ​ടി ക​ണ്ണ​പ്പ​ന്‍​കു​ണ്ട് സ്വ​ദേ​ശി ച​ന്ദ്ര​ഗി​രി അ​ജ​യ(44)​നെ​യാ​ണ് താ​മ​ര​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ 196(1) വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. പ്രാ​ദേ​ശി​ക വാ​ട്​സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ലാ​ണ് ഇ​യാ​ള്‍ 1.55 മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​ത്.
പു​തു​പ്പാ​ടി മ​യി​ല​ള്ളാം​പാ​റ ഞാ​റ്റും​പ​റ​മ്പി​ല്‍ മ​ജീ​ദ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. താ​മ​ര​ശേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ അ​ജ​യ​നെ റി​മാ​ൻ​ഡ് ചെ​യ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us