തൃശൂർ: മദ്യലഹരിയില്‍ മാതാപിതാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച 44കാരനെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിച്ചിറ പള്ളം മോടന്‍പ്ലാക്കല്‍ റെന്റിലാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി വീട്ടില്‍വെച്ച് ഇയാളുടെ പിതാവ് മോഹനനെ അടിക്കുകയും മൊബൈല്‍ ഫോണ്‍ കൊണ്ട് തലക്കടിക്കുകയും മാതാവ് തങ്കമണിയെ മിക്‌സികൊണ്ട് തലക്കടച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തെന്ന തങ്കമണിയുടെ പരാതിയിലാണ് റെന്റിലിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
സ്റ്റേഷന്‍ റൗഡി ലിസ്റ്റിലുള്ളയാളാണ് റെന്റില്‍ എന്നും പൊലീസ് പറഞ്ഞു.