കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്, 12 പേർ അറസ്റ്റിൽ

New Update
s

തൃശൂർ: ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കുന്നംകുളം ചൂണ്ടല്‍ പുതുശ്ശേരിയിലാണ് സംഭവം. സംഭവത്തില്‍ 12 പേരെ പൊലീസ് പിടികൂടി.

Advertisment

ഞായറാഴ്ച രാത്രി 9 മണിയോടെയാണ് ചേരിതിരിഞ്ഞുള്ള ആക്രമണം നടന്നത്. ഇരു സംഘവും ലഹരിയില്‍ ആയിരുന്നു. ചീനച്ചട്ടികളും കല്ലും ഉപയോഗിച്ചാണ് പരസ്പരം ആക്രമിച്ചത്.

പൊലീസ് എത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment