പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർത്ഥി പിടിയിൽ. വ്യാജ ഹാൾടിക്കറ്റ് നൽകിയത് നെയ്യാറ്റിൻകരയിലെ അക്ഷയ സെൻ്റർ ജീവനക്കാരി. അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

New Update
kerala police vehicle1

പത്തനംതിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർത്ഥി പിടിയിൽ. തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥിയാണ് പിടിയിലായത്. തൈക്കാവ് വി എച്ച് എസ് എസ് പരീക്ഷാ സെൻററിൽ ആണ് വിദ്യാർത്ഥി വ്യാജ ഹാൾ ടിക്കറ്റുമായി എത്തിയത്.

Advertisment

തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയുടെ പേരിലാണ് ഹാൾ ടിക്കറ്റ് ചമച്ചത്. വിദ്യാർത്ഥിയെ പത്തനംതിട്ട പോലീസ് കസ്റ്റഡിയിൽ എടുത്തു.

അതേസമയം വ്യാജ ഹാൾടിക്കറ്റ് നൽകിയത് നെയ്യാറ്റിൻകര അക്ഷയ സെൻ്റർ ജീവനക്കാരി എന്ന് വിദ്യാർത്ഥി മൊഴി നൽകി. സംഭവത്തിൽ അക്ഷയ സെൻറർ ജീവനക്കാരിയെ ചോദ്യംചെയ്യുമെന്നും കാര്യങ്ങൾ വിശദമായി പരിശോധിച്ച് വരികയാണെന്നും നെയ്യാറ്റിൻകര പൊലീസ് അറിയിച്ചു.