New Update
/sathyam/media/media_files/2025/05/07/V2UzNEzQVoH8ARqnBSjW.jpg)
കൊല്ലം: നിലമേലിൽ ഹെറോയിനും കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ. അസം സാറുചല സ്വദേശികളായ മുസമ്മിൽ ഹുസൈൻ, അമീനുൾ ഹഖ് എന്നിവരാണ് ചടയമംഗലം എക്സൈസിന്റെ പിടിയിലായത്.
Advertisment
ഇവരിൽ നിന്നും 2.3 ഗ്രാം ഹെറോയിനും കഞ്ചാവും കണ്ടെടുത്തു. നിലമേലിലും പരിസര പ്രദേശങ്ങളിലും വില്പനയ്ക്കായി കൊണ്ടുവന്ന ലഹരി പദാർഥങ്ങളാണ് പിടികൂടിയത്.
ഒരു ഗ്രാം ഹെറോയിന് 10000 രൂപയിലേറെയാണ് വില വരുന്നത്. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.