മണ്ണാര്‍ക്കാട് ബ്രൗണ്‍ ഷുഗറും കഞ്ചാവുമായി അസാം സ്വദേശി പിടിയിൽ; മയക്കുമരുന്ന് താമസസ്ഥലത്ത് ഒളിപ്പിച്ച നിലയില്‍

New Update
d

പാലക്കാട്: മണ്ണാര്‍ക്കാട് ബ്രൗണ്‍ ഷുഗറും കഞ്ചാവുമായി അസാം സ്വദേശിയെ എക്‌സൈസ് പിടികൂടി. മന്നാസലിൻ എന്നയാളെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.

Advertisment

മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ വട്ടമ്പലത്ത് നിന്നാണ് ഇയാൾ താമസിക്കുന്ന വീട്ടിലെ റൂമില്‍ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ ബ്രൗണ്‍ ഷുഗറും കഞ്ചാവും പിടിച്ചെടുത്തത്.

എക്‌സൈസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിൽപനയ്ക്കായി എത്തിച്ച 15 ഗ്രാം ബ്രൗണ്‍ ഷുഗറും 10 ഗ്രാം കഞ്ചാവും പിടിച്ചത്.

വട്ടമ്പലത്ത് നാലകത്ത് അബ്ദുൾ ഖാദറിന്റെ വാടക കെട്ടിടത്തില്‍ മന്നാസലിനും കുടുംബവും നാല് മാസമായി താമസം തുടങ്ങിയിട്ടെന്ന് എക്‌സൈസ് അറിയിച്ചു.

Advertisment