അഞ്ചുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉൾപ്പെടെ രണ്ട് വിദ്യാർത്ഥികൾ പിടിയിൽ. ലഹരി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത് തായ്‌ലൻഡിൽ നിന്നും

New Update
s

തിരുവനന്തപുരം: ഹൈബ്രിഡ് കഞ്ചാവുമായി വിദ്യാർത്ഥികൾ പിടിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് ഇവർ പിടിയിലായത്. ഇരുവരും മലപ്പുറം സ്വദേശികളാണ്. തായ്‌ലൻഡിൽ നിന്ന് ബാങ്കോങ് വഴി സിങ്കപ്പൂർ സ്കൂട്ട് ഐർവേസിൽ ആണ് എത്തിയത്.

Advertisment

ഏകദേശം അഞ്ചു കോടി വില വരുന്ന കഞ്ചാവാണ് ഇരുവരുടെയും ലെഗേജിൽ നിന്നും പിടികൂടിയത്. സിംഗപ്പൂരിൽ ഉപരിപഠനം നടത്തുന്ന മലയാളികളാണ് ഇരുവരും. 

നിലവിൽ ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ യാത്രാവിവരങ്ങൾ അടക്കം ശേഖരിച്ചാണ് കസ്റ്റംസ് അന്വേഷണം നടത്തുന്നത്. പിടികൂടിയതിൽ ഒരാൾ പെൺകുട്ടിയും ഒരാൾ ആൺകുട്ടിയുമാണ്. 

ഇവരുടെ ലഗ്ഗേജ് പോകുന്ന ദൃശ്യങ്ങളിൽ ഉണ്ടായ സംശയത്തെ തുടർന്നായിരുന്നു കസ്റ്റംസ് പരിശോധന നടത്തിയത്.