New Update
/sathyam/media/media_files/2025/06/02/93c2WriKlojtsT0VIjtS.jpg)
ഇടുക്കി: ഉപ്പുതറയിൽ 14കാരി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. ലോണ്‍ട്രി മാട്ടുപ്പെട്ടി ലയത്തില്‍ താമസിക്കുന്ന കൈലാസത്തില്‍ നിഖില്‍ നിക്‌സനെ (18) യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.
Advertisment
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. എന്നാല്‍ പെണ്‍കുട്ടി ശാരീരിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. തുടര്‍ന്ന് അസ്വാഭാവിക മരണത്തിനെടുത്ത കേസില്‍ പോക്‌സോ വകുപ്പു കൂടി ചേര്‍ത്ത് അന്വേഷണം ഊര്‍ജിതമാക്കി.
തുടര്‍ന്ന് നിഖില്‍ ഉള്‍പ്പെടെ സംശയം തോന്നിയ നിരവധി പേരെ ചോദ്യം ചെയ്തു. 14 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്തലിനൊടുവില്‍ പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി നിഖില്‍ സമ്മതിക്കുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us