New Update
/sathyam/media/media_files/2025/07/03/old-2025-07-03-23-15-57.jpg)
തൃശൂർ: ഷെയർ ട്രേഡിങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് കിഴുത്താണി സ്വദേശിയിൽ നിന്ന് 1,34,50,000 രൂപ തട്ടിപ്പു നടത്തിയ കേസിൽ ഒരാൾ പിടിയിൽ.
Advertisment
കൊടുങ്ങല്ലൂർ അഴിക്കോട് ജെട്ടി സ്വദേശി അമ്പലത്ത് വീട്ടിൽ അലി (59) ആണ് പിടിയിലായത്. ഇരിങ്ങാലക്കുട സൈബർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഷെയർ ട്രേഡിങിനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിച്ചാണ് തട്ടിപ്പിനിരയാക്കിയത്. 2024 സെപ്റ്റംബർ 22 മുതൽ 2024 ഒക്ടോബർ 31 വരെയുള്ള കാലയളവുകളിലായി പരാതിക്കാരന്റെ ഇരിങ്ങാലക്കുട യൂണിയൻ ബാങ്ക് ഓഫ് ഇൻഡ്യ അക്കൗണ്ടിൽ നിന്നു
പ്രതികളുടെ സ്ഥാപനത്തിന്റെ യൂക്കോ ബാങ്ക് അക്കൗണ്ടിലേക്കും പ്രതിയുടെ അഴിക്കോട് ബ്രാഞ്ച് അക്കൗണ്ടിലേക്കും ഒരു കോടിയിലധികം രൂപ ക്രെഡിറ്റായതുൾപ്പെടെയുള്ള തട്ടിപ്പുകളിലാണ് അറസ്റ്റ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us