പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് പന്നിക്കെണിയില്‍ പെട്ട് വായോധികയ്ക്ക് പരിക്കേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ. പരുക്കേറ്റ മാലതിയുടെ മകന്‍ പ്രേംകുമാറിനെ ഷൊര്‍ണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
മകന്‍ തന്നെയാണ് കെണി വെച്ചതെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്. ഇന്ന് രാവിലെയാണ് മാലതിക്ക് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ മാലതി ചികിത്സയിലാണ്.