വയനാട്: വനിത സിവിൽ പൊലീസ് ഓഫീസർക്കെതിരെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ലൈംഗീക അധിക്ഷേപം നടത്തിയ കേസിൽ വയോധികൻ പിടിയിൽ.
സുൽത്താൻ ബത്തേരി മൂലങ്കാവ് കോറുമ്പത്ത് വീട്ടിൽ മാനു എന്ന അഹമ്മദ് (61)നെയാണ് പൊലിസ് മൈസൂരുവിൽ നിന്ന് പിടികൂടിയത്.
വനിത സിവിൽ പൊലിസ് ഓഫീസറുടെ പരാതിയിലാണ് നടപടി. ബത്തേരി, അമ്പലവയൽ, മീനങ്ങാടി സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ആറ് കേസുകളുണ്ട്.
കഴിഞ്ഞമാസം 30നാണ് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇയാൾ ജില്ലയിലെ ഒരു വനിതാ പൊലീസ് ഓഫീസർക്കെതിരെ ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയത്.