ചിങ്ങവനം: കുറിച്ചിയില്‍ നാലു കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ പോലീസ് പിടിയില്‍.
ഒഡീഷയില്‍ നിന്നും കേരളത്തിലേക്ക് കടത്തിക്കൊണ്ട് വരുന്നതിനിടെയാണ് നാലുപേരും കഞ്ചാവുമായി പിടിയിലായത്.
ഇന്ന് രാവിലെയായിരുന്നു നാലു പേരും പോലീസ് പിടിയിലാകുന്നത്. പൊന്‍പുഴ പൊക്കത്തിലെ വ്യവസായ മേഖല കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി കഞ്ചാവ് വില്‍പ്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കുറിച്ചി പൊന്‍പുഴ പൊക്കം റോഡരികില്‍ നിന്നും നാലു കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികളെ കോട്ടയം ചിങ്ങവനം പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.