നിരവധി ക്രിമിനൽ കേസുകളിലെ പ്രതി, പിടികിട്ടാപ്പുള്ളി മുഹമ്മദ് അൻവർ അറസ്റ്റിൽ

New Update
kerala police vehicle1

കൊല്ലം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പിടികിട്ടാപ്പുള്ളി മുഹമ്മദ് അൻവർ അറസ്റ്റിൽ. കൊല്ലം ചാത്തന്നൂർ പൊലീസ് ആണ് കാസർകോഡ് ബേക്കലിൽ നിന്ന് ഇയാളെ പിടികൂടിയത്. 

Advertisment

ജാമ്യത്തിൽ ഇറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ പ്രതി ഒളിവിൽ പോവുകയായിരുന്നു. 2012 ൽ കുളപ്പാടത്ത് സി പി ഐ എം പ്രവർത്തകരായ 3 പേരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.

കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

Advertisment