പാലക്കാട് 53.950 ഗ്രാം മെത്താഫെറ്റമിനുമായി രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

New Update
drug-case-arrest

പാലക്കാട്: 53.950 ഗ്രാം മെത്താഫെറ്റമിനുമായി 2 യുവതികളും ഒരു യുവാവും അറസ്റ്റിലായി. കോഴിക്കോട് മടപ്പള്ളി സ്വദേശിനായ ആൻസി കെ. വി, മലപ്പുറം മൊറയൂർ സ്വദേശികളായ നൂറ തസ്നി, മുഹമ്മദ് സ്വാലിഹ് എന്നിവരാണ് പാലക്കാട് അറസ്റ്റിലായത്. 

Advertisment

പാലക്കാട് മുണ്ടൂർ പൊരിയാനിയിൽ നിന്നാണ് പൊലീസും നാർക്കോട്ടിക് സെല്ലും സംയുക്തമായി പ്രതികളെ പിടികൂടിയത്. ആൻസി എന്ന യുവതിയെ കഴിഞ്ഞ വർഷം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് മയക്കുമരുന്നുമായി വീണ്ടും പിടിയിലായത്. 

ആൻസിയിൽ നിന്നും മയക്കുമരുന്ന് വാങ്ങാനാണ് നൂറയും സ്വാലിഹും വന്നിരുന്നത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ കസ്റ്റഡിയിൽ എടുത്തു. ആൻസിയുടെ സാമ്പത്തിക ഇടപാട് പരിശോധിച്ചതിൽ കൂടുതൽ പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു.

മണ്ണാർക്കാട് ഡി.വൈ.എസ്.പി സന്തോഷ്കുമാർ, പാലക്കാട് നാർക്കോടിക് സെൽ ഡിവൈഎസ്പി അബ്ദുൽ മുനീർ എന്നിവരുടെ നേതൃത്വത്തിൽ കോങ്ങാട് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Advertisment