New Update
/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കണ്ണൂർ: പാപ്പിനിശ്ശേരിയിൽ 17 വയസുകാരി പ്രസവിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പാപ്പിനിശ്ശേരിയിൽ താമസിക്കുന്ന തമിഴ്‌നാട് സേലം സ്വദേശിയായ മുപ്പത്തിനാലുകാരനെയാണു പോക്സോ കേസ് പ്രകാരം വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്.
Advertisment
ഭാര്യയയും സേലം സ്വദേശിയാണ്. ബന്ധുക്കളുടെ സാന്നിധ്യത്തിൽ ആചാരപ്രകാരം സേലത്തുവെച്ച് വിവാഹിതരായെന്നാണ് ഇവർ പറയുന്നത്. പിന്നീട് പാപ്പിനിശ്ശേരിയിൽ താമസമാക്കുകയായിരുന്നു.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിലാണ് പതിനേഴുകാരി പ്രസവിച്ചത്. ആശുപത്രി അധികൃതർ വയസ്സ് ചോദിച്ചപ്പോൾ 17 എന്ന് പെൺകുട്ടി പറഞ്ഞതിന് പിന്നാലെ അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ആശുപത്രി അധികൃതരുടെ പരാതിപ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്‌തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us