New Update
/sathyam/media/media_files/2025/08/16/801a6855-38e8-4f0e-9493-d1866e194b81-2025-08-16-21-06-11.jpg)
പാലക്കാട്: കൊല്ലക്കോട് - വടക്കഞ്ചേരി ദേശീയ പാതയിൽ വാഹന പരിശോധനക്കിടെ നെന്മാറ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുരേഷും പാർട്ടിയും, ചാറ്റൂർ കെ മു പെട്രോളിങ്ങ് പാർട്ടിയും ചേർന്ന്, കാറിൽ കടത്തുകയായിരുന്ന പത്തു കിലോ കഞ്ചാവ് പിടികൂടി.
Advertisment
കടത്തി കൊണ്ടുവന്ന ചാത്തമംഗലം സെന്തിലിന്റെ മകൻ കാർത്തിക് (23) കൽനാട്ടു വീട്ടിൽ ഗോപാലന്റെ മകൻ സെന്തിൽ കുമാർ ( 53 ) എന്നിവരെ അറസ്റ്റു ചെയ്തു.
ആലത്തൂർകോടതിയിൽ ഹാജരാക്കിയ പ്രതികളെ ആഗസ്റ്റ് 30 വരെ റിമാന്റ് ചെയതു. എക്സൈസ് പ്രിവന്റീവ് ഓഫീസർ പ്രവീൺ കെ ഗോപാൽ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സനോജ്, ആനന്ദ്, സി ഇ ഒ ഷിബു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.